Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mattannur

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം മ​ട്ട​ന്നൂ​രി​ൽ

ക​​​ണ്ണൂ​​​ർ: 2024 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ഇ​​​ട​​​ത് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​ച്ച മ​​​ണ്ഡ​​​ല​​​മാ​​​ണ് ക​​​ണ്ണൂ​​​രി​​​ലെ മ​​​ട്ട​​​ന്നൂ​​​ർ.

സി​​​പി​​​എ​​​മ്മി​​​ലെ കെ.​​​കെ. ശൈ​​​ല​​​ജ​​​യാ​​​ണ് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫി​​​ലെ ആ​​​ർ​​​എ​​​സ്പി​ നേ​​താ​​വ് ഇ​​​ല്ലി​​​ക്ക​​​ൽ ആ​​​ഗ​​​സ്തി​​​യെ 60,963 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ധ​​​ർ​​​മ​​​ട​​​ത്തുനി​​​ന്നു വി​​​ജ​​​യി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​യി​​​രു​​​ന്നു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്.

കോ​​​ൺ​​​ഗ്ര​​​സി​​​ലെ സി. ​​​ര​​​ഘു​​​നാ​​​ഥി​​​നെ 50,123 വോ​​​ട്ടു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സി​​​പി​​​എ​​​മ്മി​​​ലെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. അ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സി​​​ലാ​​​യി​​​രു​​​ന്ന സി. ​​​ര​​​ഘു​​​നാ​​​ഥ് നി​​​ല​​​വി​​​ൽ ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി​​​യം​​​ഗ​​​മാ​​​ണ്. 2021ൽ ​​​ജി​​​ല്ല​​​യി​​​ലെ 11 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​ത് പ​​​ക്ഷ​​​വും ര​​​ണ്ടി​​​ട​​​ത്ത് യു​​​ഡി​​​എ​​​ഫും നേ​​​ടി.

ഇ​​​രി​​​ക്കൂ​​​റും പേ​​​രാ​​​വൂ​​​രും മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്ന​​​ത്. ഇ​​​രി​​​ക്കൂ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ സ​​​ജീ​​​വ് ജോ​​​സ​​​ഫും പേ​​​രാ​​​വൂ​​​രി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫും വി​​​ജ​​​യി​​​ച്ചു.

ഇ​​​ട​​​തു​​മു​​​ന്ന​​​ണി വി​​​ജ​​​യി​​​ച്ച ക​​​ണ്ണൂ​​​രി​​​ലെ മ​​​റ്റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ പേ​​​രും പാ​​​ർ​​​ട്ടി​​​യും ബ്രാ​​​ക്ക​​​റ്റി​​​ൽ: ത​​​ളി​​​പ്പ​​​റ​​​ന്പ്- എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ (സി​​​പി​​​എം), അ​​​ഴീ​​​ക്കോ​​​ട്-​​​ കെ.​​​വി. സു​​​മേ​​​ഷ് (സി​​​പി​​​എം), ക​​​ണ്ണൂ​​​ർ-​​​ ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ (കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ്), പ​​​യ്യ​​​ന്നൂ​​​ർ-​​​ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ (സി​​​പി​​​എം), ക​​​ല്യാ​​​ശേ​​​രി-​​​ എം. വി​​​ജി​​​ൻ (സി​​​പി​​​എം), ത​​​ല​​​ശേ​​​രി- എ.​​​എ​​​ൻ. ഷം​​​സീ​​​ർ (സി​​​പി​​​എം), കൂ​​​ത്തു​​​പ​​​റ​​​ന്പ്- കെ.​​​പി. മോ​​​ഹ​​​ന​​​ൻ (ആ​​​ർ​​​ജെ​​​ഡി).

Latest News

Corehub Up